Tuesday, 23 March 2010
എന്റെ സ്വപ്നം ...
ഒരിളം മാരുതനായ് തഴുകി വന്നെന്നരികിലായ് ... എവിടെ എന്‍ ഹൃദയം കുളിര്‍പ്പിക്കും
ഒരിറ്റു സ്വാന്തനം തേടി..
ചുറ്റും പരതിയോരെന്‍ നേത്രങ്ങളില്‍ നിന്‍ രൂപം പതിഞ്ഞപ്പോള്‍ ....
വിഷാദം നിഴലിച്ച എന്‍ കണ്ണുകള്‍
എന്റെ മൂകമാം ഹൃദയത്തില്‍ ഉരുകുന്ന നൊമ്പരം
കണ്ണ് നീര്‍ ചാലിട്ട്ഒഴുകിയ പാടുകള്‍ ...
കണ്ടിട്ടെന്നരികിലായ് ഓടി അടുത്തപ്പോള്‍ ...
സഹ്യ സാനുക്കളില്‍ നിന്നുതിരും ..
കണങ്ങളിന്‍ കുളിര്‍ മഴയായി സ്വാന്തനമായി മാറി നീ .
നിന്‍ കരങ്ങള്‍ കവര്‍ന്നു ഞാന്‍ ഗമിച്ചവഴികളിലൊക്കെയും
നിഴലായി എന്നോടൊത്ത് നീ അന്നുണ്ടായിരുന്നതും
ഞാന്‍ പിച്ചവെച്ചു പഠിച്ച എന്‍ വീടും തിരുമുറ്റവും
ചുറ്റും നിരന്നു നില്‍ക്കും തെങ്ങിന്‍ കൂട്ടവും ..
കുയിലും കാക്കയും തത്തമ്മയും ചേക്കേറുന്ന എന്റെ പറങ്കി മാവിന്‍ തോട്ടവും ..
പൂവിട്ടു നില്‍ക്കുന്ന കശുമാവിന്‍ കൊമ്പില്‍ പാടുന്ന കുയിലമ്മയും
ഒക്കെയും അങ്ങകലെ ഓര്‍മയായി ..
പിന്നെ നീയെന്ന എന്റെ സ്വപ്നവും .........
ഇന്ന് ഞാനീ മരുഭൂവില്‍ .ഒറ്റപ്പെടുന്ന ഈനിമിഷവും.....
പിന്നെപ്പോഴോ മരുഭൂവില്‍ ഞാന്‍ അലഞ്ഞപ്പോള്‍..
മരീചികയാകാതെ മരുപ്പച്ചയായി മാറി നീ ....
Subscribe to:
Post Comments (Atom)
കവിത ആയതിനാല്‍ ഒന്നും മിണ്ടാതെ പോവുന്നു.
ReplyDelete