Tuesday, 23 November 2010

ഓര്‍മ്മകള്‍


കട കമ്പോളങ്ങള്‍ അടഞ്ഞു തന്നെ കിടന്നു ഒരു പബ്ലിക്‌ ടെലിഫോണ്‍ ബൂത്തും രണ്ടു ചെറു പെട്ടി കടകളും ഒഴിച്ചാല്‍ ..ഇടയ്ക്കു വന്നു പോകുന്ന ബസുകളില്‍
നിന്നും ഇറങ്ങുന്നവര്‍ അവിടെ അല്പം തങ്ങാന്‍ പോലും ക്ഷെമ കാണിക്കുന്നില്ല .ഒരുകാലത്ത് പ്രതാപത്തിന്റെയും ആള്‍ തിരക്കിന്റെയും ഉന്നതിയിലായിരുന്നു ഈ കൊച്ചു കവല. ഉച്ച കഴിഞ്ഞു മൂന്നു മണിയോടെ സജീവമാകുന്ന
ദിവസ ചന്ത ഏതു വിലകൂടിയ മത്സ്യവും അവിടെ ലഭ്യമായിരുന്നു അവിടുത്തെ ആരവം രണ്ടു കിലോമീറ്റര്‍ അപ്പുറത്തുനിന്നും കേള്‍ക്കാമായിരുന്നു
പരിസര ഗ്രാമങ്ങളില്‍ നിന്ന് പോലും ജനങ്ങള്‍ എത്തിക്കൊണ്ടിരുന്നു ഈ കവലയില്‍ , . കൈപന്തു കളിക്കുവാന്‍ വൈകുന്നേരങ്ങളില്‍ എത്തുന്ന ഗ്രാമ വാസികളായ കുറെ ചെറുപ്പക്കാര്‍, റേഡിയോ പാര്‍കില്‍ വാര്‍ത്ത കേള്‍ക്കാന്‍
എത്തുന്ന മധ്യ വയസ്കര്‍, ഇങ്ങനെ എല്ലാം കൊണ്ടും എനിക്കും പ്രിയപ്പെട്ടതായിരുന്നു ഈ ഗ്രാമം . പഞ്ചായത്തിന്റെ വകയായി നിര്‍മിച്ചു കിട്ടിയ - മൂന്നു ഭാഗത്ത്‌ നിന്നും വെള്ളം കോരാന്‍ സൌകര്യമുള്ള ഒരു കിണര്‍ അതാണ്‌ ഇന്നും പഴയ ഓര്‍മകള്‍ക്ക് കൂട്ടായി
ഓരോ ഗ്രമാവാസിയോടും ഒപ്പമുള്ളത് .പടിഞ്ഞാറ്റതിലും
കിഴക്കതിലും കുഴിവിളയും കുരന്തരയും പുന്നമൂടും അങ്ങനെ കുറെ അധികം നല്ല കാരണവന്‍ മാര്‍ ജീവിച്ചിരുന്ന
വലിയ കുടുംബങ്ങളും വയലേലകളില്‍ വിളവ്‌ ഇറക്കലും പിന്നെ കൊയ്തും മെതിയും ഒക്കെയായി സന്തോഷമായി ജീവിച്ചവര്‍ അവിടുത്തെ ഗ്രാമീണര്‍, ഇന്ന് ഗത കാലത്തിന്റെ ഓര്‍മ്മകള്‍ നെഞ്ചിലേറ്റി ഒന്ന് പൊട്ടി കരയാന്‍ പോലും കഴിയാത്ത വേദനിക്കുന്ന ഹൃദയവുമായി ... ആ ഓര്‍മ്മകള്‍ എന്റെ കണ്ണുകളെ ആയിരുന്നു ഈറന്‍ അണിയിച്ചത് .

3 comments:

  1. This comment has been removed by the author.

    ReplyDelete
  2. ഇത് ഒരു ഗ്രാമത്തിന്റെ മാത്രം കഥയല്ല. ഗ്രാമങ്ങള്‍ നഗരങ്ങള്‍ ആയിക്കൊണ്ടിരിക്കുമ്പോള്‍ ഗ്രാമീണത നഷ്ടമാകുന്നതില്‍ അത്ഭുതമില്ല. അനിവാര്യമായ ഒരു പരിണാമം ആണെന്ന് കരുതുകയേ നിവൃത്തിയുള്ളൂ. ജനസംഖ്യ വര്‍ധനവ്‌, അണുകുടുംബ രീതി, സാമ്പത്തിക ഉയര്‍ച്ച,കമ്പോള സംസ്കാരം എന്നിങ്ങനെ പലതും ഇതിനോട് ബന്ധപ്പെട്ടു കിടക്കുന്നു

    ReplyDelete
  3. യുവ സമൂഹമേ ഉണരൂ............... ആ ഗ്രാമത്തെ അറിയപ്പെടുന്ന ഒരു ഗ്രാമമാക്കി മാറ്റൂ

    ReplyDelete

"നിങ്ങളുടെ അഭിപ്രായങ്ങള്‍ ..ഇവിടെ"