Friday, 12 November 2010

സാഹസം


അന്നും ഞാന്‍ അവനെ കണ്ടിരുന്നു വീടിന്റെ അരികിലെ ഇടവഴിയുടെ പടവുകള്‍ ഇറങ്ങി ഞാന്‍ താഴെ വയലോരത്ത് കൂടി ഒഴുകുന്ന ചെറുതോടിന്റെ അടുത്തെത്തി .കാല്‍ കഴുകി കയറാന്‍ ഒരുങ്ങുമ്പോഴാണ് ഞാന്‍ അത് കണ്ടത് ഒരു 'പോക്കാച്ചി തവള 'എന്നെക്കാള്‍ മുന്നേ അവന്‍ മുകളിലേക്ക് കയറാന്‍ ശ്രമിക്കുന്നു .കുട്ടികള്‍ ആരെങ്കിലും കണ്ടാല്‍ അവന്റെ അന്ത്യം ഉറപ്പ് .എന്റെ കണ്ണ് വെട്ടിച്ചു അവന്‍ എങ്ങോ പോയി ഒളിച്ചു കഴിഞ്ഞു .കിണറിന്റെ അരികിലുള്ള പാറക്കൂട്ടതിനുള്ളിലാവാം. കുറെ ദിവസങ്ങള്‍ക്കു ശേഷം ഇന്ന് രാത്രി ഞാന്‍ ആ കാഴ്ച കണ്ടു . മുറ്റത്തെ പേര മരത്തില്‍ ചുറ്റിയിരുന്ന അലങ്കാര ബള്‍ബുകളില്‍
ഒരെണ്ണം അവന്‍ അകത്താക്കിയിരിക്കുന്നു അവന്റെ ഉദരത്തിനുള്ളില്‍ കിടന്നു ആ ബള്‍ബ്‌ വളരെ ശക്തിയായി പ്രകാശിക്കുന്നു . കഷ്ടം എന്തിനു വേണ്ടി അവന്‍ ഈ സാഹസം കാണിച്ചു ?

4 comments:

  1. വിശപ്പിന്റെ വിളക്ക്

    ReplyDelete
  2. ശരിക്കും അവനെന്തിനാ അതെടുത്ത് കഴിച്ചേ ..
    പാവം ഇനി ആരും കൊല്ലണ്ടാ താനെ പോയ്കോളും

    ReplyDelete

"നിങ്ങളുടെ അഭിപ്രായങ്ങള്‍ ..ഇവിടെ"