Friday, 8 October 2010
"സമയം "
വികാര വിചാരങ്ങള്‍ ,പിന്നെ അനുഭവങ്ങള്‍ അങ്ങനെ എന്തൊക്കെയോ എഴുതി ബ്ലോഗ് നിറക്കാമെന്ന മോഹവുമായി വന്നത് വെറും വ്യാമോഹമായി .എഴുതാന്‍ സമയം വേണം പിന്നെ ഭാവന വേണം ഇവര്‍ രണ്ടു പേരും ഇല്ലങ്കിലും എന്തെങ്കിലും ഒരു വിഷയമെങ്കിലും വേണം . നര്‍മവും ഗൌരവവും ഒക്കെയായി കടന്നു വന്നു ബൂലോകത്ത് നിന്നും തമില്‍ നാട് രേജിസ്ട്രെഷനുള്ള നാഷണല്‍ പെര്‍മിറ്റ് രണ്ട പാണ്ടി ലോറി നിറയെ വായനക്കാരെയും അത്രയും തന്നെ ഫോളോ വേര്സിനെയും നിറച്ചു പാഞ്ഞു കൊണ്ടിരിക്കുന്ന" കണ്ണൂരാന്‍" എന്ന ബൂലോക പുലിയും അവനെ പിടിക്കാന്‍ വേണ്ടി വലയും വിരിച്ചിരിക്കുന്ന വേറെ കുറെയേറെ വമ്പന്‍ പുലികളും വാഴുന്ന ഈ ബൂലോകത്ത് വെറും ഒരു എലിയായ ഞാന്‍ എന്ത് ചെയ്യാന്‍ . പുലികളുടെ പോസ്റ്റ് വായിച്ചു മറുപടി കൊടുക്കുവാന്‍ തന്നെ വേണം സമയം. ഇന്റര്‍ നെറ്റിന്റെ അതിപ്രസരം മനുഷ്യനെ പലവിധത്തിലും അധീന പ്പെടുത്തി കഴിഞ്ഞിരിക്കുന്നു എണ്ണിയാല്‍ തീരാത്തത്ര ചാറ്റ് റൂമുകളും ബ്ലോഗുകളും ഫ്രെണ്ട്സ് സൈറ്റുകളും പിന്നെ ഞാന്‍ എത്തിപ്പെടാത്ത എത്രയെത്ര മേഖലകള്‍. ഇവിടെയൊക്കെ വന്നു പോകുന്ന പതിനായിരങ്ങള്‍ അല്ല കോടികള്‍ അല്ല പരകോടികള്‍ ഇവര്‍ക്കൊക്കെ ഇതിനുള്ള സമയം എവിടുന്നു കിട്ടുന്നു .സമയത്തിന്റെ കാര്യത്തില്‍ ഇവരുടെയൊക്കെ മുതുകത്തു വരച്ച "വര "എന്റെ തലയില്‍ വരചിരുന്നെങ്കില്‍ ഞാന്‍ എന്ത് മാത്രം എഴുതി മറിക്കുമായിരുന്നു
Subscribe to:
Post Comments (Atom)
സമയം ഞങ്ങൾക്കെല്ലാം 24 മണിക്കൂറാ ഒരു ദിവസം ഇയാൾക്ക് അത്ര ഇല്ലെ നമുക്ക് പരാതി കൊടുത്താലോ... സമയം നമ്മെ കാത്തിരിക്കില്ല സമയം ഉള്ളത് അലസത കാണിക്കാതെ മുന്നേറുന്നതിലാണു നമ്മുടെ വിജയം...
ReplyDelete