Friday, 29 October 2010
കൊടും ക്രൂരത
ഇന്ന് ഞാന്‍ കണ്ട കാഴ്ച. മലയാളത്തിന്റെ പാവം കവി അയ്യപ്പനെ കുറിച്ച് കുറെ പ്രോഗ്രാമുകള്‍ കാണിക്കാന്‍ മത്സരിക്കുന്ന ദ്രിശ്യ മാധ്യമങ്ങളെ ആയിരുന്നു ജീവിച്ചിരുന്നപ്പോള്‍ കാണിക്കാത്ത സ്നേഹം ഇന്ന് മരിച്ചപ്പോള്‍ കാണിക്കുന്നത് കണ്ടു എപ്പോഴും ഏകനായി നടക്കാന്‍ കൊതിച്ച കവി ഏകനായി മടങ്ങി .ജീവിതത്തില്‍ പരിഭവം പറയാത്ത കവി ആരോടും പരിഭവം കാണിക്കാതെ അരങ്ങൊഴിഞ്ഞു .വീടുകാര്‍ക്കും നാട്ടുകാര്‍ക്കും ഒരു ശല്യമാകാതിരിക്കാന്‍ വഴിയരികില്‍ അനാഥ ശവമായി കിടന്നു .ഞാന്‍ കവി അയ്യപ്പനാണെന്നു ആരും അറിയാതിരുന്നെങ്കില്‍ എന്റെ ശവം അവര്‍ അനാഥ ശവമായി മറവു ചെയ്യുമല്ലോ എന്ന് കരുതിയ മഹാനായ ആ മനുഷ്യന്. സാഹിത്യ കേരളം ഒരു സംഭാവന ചെയ്തു കൊടുത്തു .അനാഥമായി കിടന്ന ആ മനുഷ്യനെ കവിയാണെന്ന് മലയാളികള്‍ക്ക് കാട്ടിക്കൊടുത്തു അവര്‍ അദ്ദേഹത്തിനെ പിന്നെ വിടുമോ? രാഷ്ട്രീയ പ്രജാപതികള്‍ അവരുടെ പങ്കായിട്ടും ...അവരുടെ രാഷ്ട്രീയ തിരക്കുകള്‍ മുന്‍ നിര്‍ത്തി കവി ശവദാഹത്തിനു കുറച്ചു കൂടി ക്ഷെമ കാണിക്കണം .അതും ഓരോ മേഖലകളിലുള്ള നേതാക്കന്മാര്‍ക്ക് വേണ്ടിയും പ്രത്യേകം ദിവസങ്ങള്‍ കവി ക്ഷെമ കാണിക്കണം അങ്ങനെ എല്ലാവരെയും പ്രതീക്ഷിച്ചു കവി കിടന്നു .മലയാളത്തിനു വലിയ സംഭാവനകള്‍ നല്‍കിയ ഈ മഹാരഥന്മാര്‍ ഇങ്ങനെയും ത്യാഗങ്ങള്‍ ചെയ്യണമോ?ഇന്ന് ജീവിച്ചിരിക്കുന്ന സാഹിത്യകാരില്‍ നിന്നുയരുന്ന ഒരു വലിയ ചോദ്യം അതാണ് ..ആ ചോദ്യം മലയാളികളോട് ആണ് ..
Subscribe to:
Post Comments (Atom)
ഒരു വോട്ട് കൊടുത്തു പോകുക എന്ന മര്യാദ കാണിക്കാത്ത കവിയോട് അവര്‍ കാണിച്ച പകരം വീട്ടലാകാം ഈ താമസിപ്പിക്കല്‍ എന്ന ക്രൂരത
ReplyDelete