Friday, 29 October 2010
കൊടും ക്രൂരത
ഇന്ന് ഞാന്‍ കണ്ട കാഴ്ച. മലയാളത്തിന്റെ പാവം കവി അയ്യപ്പനെ കുറിച്ച് കുറെ പ്രോഗ്രാമുകള്‍ കാണിക്കാന്‍ മത്സരിക്കുന്ന ദ്രിശ്യ മാധ്യമങ്ങളെ ആയിരുന്നു ജീവിച്ചിരുന്നപ്പോള്‍ കാണിക്കാത്ത സ്നേഹം ഇന്ന് മരിച്ചപ്പോള്‍ കാണിക്കുന്നത് കണ്ടു എപ്പോഴും ഏകനായി നടക്കാന്‍ കൊതിച്ച കവി ഏകനായി മടങ്ങി .ജീവിതത്തില്‍ പരിഭവം പറയാത്ത കവി ആരോടും പരിഭവം കാണിക്കാതെ അരങ്ങൊഴിഞ്ഞു .വീടുകാര്‍ക്കും നാട്ടുകാര്‍ക്കും ഒരു ശല്യമാകാതിരിക്കാന്‍ വഴിയരികില്‍ അനാഥ ശവമായി കിടന്നു .ഞാന്‍ കവി അയ്യപ്പനാണെന്നു ആരും അറിയാതിരുന്നെങ്കില്‍ എന്റെ ശവം അവര്‍ അനാഥ ശവമായി മറവു ചെയ്യുമല്ലോ എന്ന് കരുതിയ മഹാനായ ആ മനുഷ്യന്. സാഹിത്യ കേരളം ഒരു സംഭാവന ചെയ്തു കൊടുത്തു .അനാഥമായി കിടന്ന ആ മനുഷ്യനെ കവിയാണെന്ന് മലയാളികള്‍ക്ക് കാട്ടിക്കൊടുത്തു അവര്‍ അദ്ദേഹത്തിനെ പിന്നെ വിടുമോ? രാഷ്ട്രീയ പ്രജാപതികള്‍ അവരുടെ പങ്കായിട്ടും ...അവരുടെ രാഷ്ട്രീയ തിരക്കുകള്‍ മുന്‍ നിര്‍ത്തി കവി ശവദാഹത്തിനു കുറച്ചു കൂടി ക്ഷെമ കാണിക്കണം .അതും ഓരോ മേഖലകളിലുള്ള നേതാക്കന്മാര്‍ക്ക് വേണ്ടിയും പ്രത്യേകം ദിവസങ്ങള്‍ കവി ക്ഷെമ കാണിക്കണം അങ്ങനെ എല്ലാവരെയും പ്രതീക്ഷിച്ചു കവി കിടന്നു .മലയാളത്തിനു വലിയ സംഭാവനകള്‍ നല്‍കിയ ഈ മഹാരഥന്മാര്‍ ഇങ്ങനെയും ത്യാഗങ്ങള്‍ ചെയ്യണമോ?ഇന്ന് ജീവിച്ചിരിക്കുന്ന സാഹിത്യകാരില്‍ നിന്നുയരുന്ന ഒരു വലിയ ചോദ്യം അതാണ് ..ആ ചോദ്യം മലയാളികളോട് ആണ് ..
മരണം തേടുന്ന യാത്രക്കാരന്‍
മരണത്തെ കുറിച്ച് ഓര്‍മിക്കാന്‍ ഇന്ന് ആര്‍ക്കും ഇഷ്ടമല്ല ഒരുനാള്‍ മരിക്കും എന്ന വലിയ സത്യം മനുഷ്യന് മുന്നില്‍ നിലയുറപ്പിച്ചിട്ടും അതില്‍ നിന്നും എന്നെന്നേക്കുമായി മുഖം തിരിക്കാന്‍ പരിശ്രമിക്കുന്ന മനുഷ്യന്‍ .തലയിലെ നരച്ച മുടി കാട്ടിക്കൊടുത്തു" ഉമര്‍ താങ്കള്‍ മരിക്കും "എന്ന് പറഞ്ഞു എന്നെ മരണത്തെ കുറിച്ച് ഓര്മിപ്പിക്കണം എന്ന് ഖലീഫ ഉമര്‍ തന്‍റെ ഫ്രിത്യനോട് പറഞ്ഞിരുന്നു .നശ്വരമായ ഈ ലോകം സുഖവാസ കേന്ദ്രമാക്കിയ മനുഷ്യന് മരണത്തെ കുറിച്ച് ഓര്‍ക്കുന്നത് തന്നെ ഇഷ്ടമില്ലാത്ത കാര്യമാണ്. മരണം മനുഷ്യന്റെ കരണ ഞരമ്പിനോട് അടുത്തിരിക്കുന്നു . മറ്റൊരു ലോകത്തിലേക്ക് വേണ്ടി ആവശ്യമുള്ള വിഭവങ്ങള്‍ തയ്യാറാക്കാനുള്ള കൃഷി സ്ഥലമാണ് ഈ ലോകം എന്ന പരമമായ സത്യം അടുത്തറിയുന്ന ഒരു മനുഷ്യനും മരണം എന്ന മഹാ പ്രതിഭാസത്തെ വിസ്മരിക്കാനാവില്ല .സൃഷ്ടാവിനോടുള്ള കടപ്പാടുകളുടെ വലിയ ഒരു ഭാരവുമായി സൃഷ്ടാവിന്റെ അടുത്തേക്ക് പോകാന്‍ ഇറങ്ങി തിരിച്ച വഴി യാത്രക്കരാ.. ഹേ.. മനുഷ്യാ ..തനിക്കു എങ്ങിനെ ഈ വഴിയില്‍ വച്ചു തന്‍റെ യാത്ര മതിയാക്കാന്‍ കഴിയും ..തന്‍റെ ലക്ഷ്യതിലേക്കു താന്‍ പോയെന്കിലെ മതിയാകൂ. പോകുക."ഇനിയെത്ര വഴിദൂരം നടക്കുമെന്നും ..ഇനിയെത്ര പുലരികള്‍ കാണുമെന്നും ..അറിയുന്നോന്‍ ഒരുവന്‍ സൃഷ്ടാവ് മാത്രം "
Friday, 8 October 2010
"സമയം "
വികാര വിചാരങ്ങള്‍ ,പിന്നെ അനുഭവങ്ങള്‍ അങ്ങനെ എന്തൊക്കെയോ എഴുതി ബ്ലോഗ് നിറക്കാമെന്ന മോഹവുമായി വന്നത് വെറും വ്യാമോഹമായി .എഴുതാന്‍ സമയം വേണം പിന്നെ ഭാവന വേണം ഇവര്‍ രണ്ടു പേരും ഇല്ലങ്കിലും എന്തെങ്കിലും ഒരു വിഷയമെങ്കിലും വേണം . നര്‍മവും ഗൌരവവും ഒക്കെയായി കടന്നു വന്നു ബൂലോകത്ത് നിന്നും തമില്‍ നാട് രേജിസ്ട്രെഷനുള്ള നാഷണല്‍ പെര്‍മിറ്റ് രണ്ട പാണ്ടി ലോറി നിറയെ വായനക്കാരെയും അത്രയും തന്നെ ഫോളോ വേര്സിനെയും നിറച്ചു പാഞ്ഞു കൊണ്ടിരിക്കുന്ന" കണ്ണൂരാന്‍" എന്ന ബൂലോക പുലിയും അവനെ പിടിക്കാന്‍ വേണ്ടി വലയും വിരിച്ചിരിക്കുന്ന വേറെ കുറെയേറെ വമ്പന്‍ പുലികളും വാഴുന്ന ഈ ബൂലോകത്ത് വെറും ഒരു എലിയായ ഞാന്‍ എന്ത് ചെയ്യാന്‍ . പുലികളുടെ പോസ്റ്റ് വായിച്ചു മറുപടി കൊടുക്കുവാന്‍ തന്നെ വേണം സമയം. ഇന്റര്‍ നെറ്റിന്റെ അതിപ്രസരം മനുഷ്യനെ പലവിധത്തിലും അധീന പ്പെടുത്തി കഴിഞ്ഞിരിക്കുന്നു എണ്ണിയാല്‍ തീരാത്തത്ര ചാറ്റ് റൂമുകളും ബ്ലോഗുകളും ഫ്രെണ്ട്സ് സൈറ്റുകളും പിന്നെ ഞാന്‍ എത്തിപ്പെടാത്ത എത്രയെത്ര മേഖലകള്‍. ഇവിടെയൊക്കെ വന്നു പോകുന്ന പതിനായിരങ്ങള്‍ അല്ല കോടികള്‍ അല്ല പരകോടികള്‍ ഇവര്‍ക്കൊക്കെ ഇതിനുള്ള സമയം എവിടുന്നു കിട്ടുന്നു .സമയത്തിന്റെ കാര്യത്തില്‍ ഇവരുടെയൊക്കെ മുതുകത്തു വരച്ച "വര "എന്റെ തലയില്‍ വരചിരുന്നെങ്കില്‍ ഞാന്‍ എന്ത് മാത്രം എഴുതി മറിക്കുമായിരുന്നു
Subscribe to:
Posts (Atom)