Thursday, 6 May 2010

ആരാണ് മനുഷ്യന്‍?

മനുഷ്യന്‍.. എത്രയോ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഒരു സൃഷ്ടി . നന്മയും തിന്മയും തോളിലേറ്റി നടക്കുന്നു എങ്കിലും നല്ലത് ചെയ്യാന്‍ എപ്പോഴും മടിയാണ് .തിന്മ ചെയ്തത് കാരണമാണ് അവന്‍ സാക്ഷാല്‍ സ്വര്‍ഗ്ഗ ജീവിതത്തില്‍ നിന്നും പുറം തള്ളപ്പെട്ടത് .വിലക്കപ്പെട്ട കനി തിന്ന കാരണം സ്വര്‍ഗ്ഗ വാതില്‍ കൊട്ടിയടച്ചു പുറത്താക്കപ്പെട്ട ആദമും ഹവ്വയും. മനുഷ്യര്‍ എന്ന വിശേഷണവുമായി വന്നവര്‍. ലോകത്ത് ആദ്യമായി അവരുടെ ആണ്‍മക്കള്‍ കലഹം തുടങ്ങി വച്ച് -മൂത്തവനായ കാബീല്‍ ഹാബീല്‍ എന്ന ഇളയവനെ വധിച്ചു ലോകത്തെ പ്രഥമ കൊലപാതകത്തിന് ചരിത്രത്തില്‍ ഇടം നേടിക്കൊടുത്തു.
ദൈവം പടച്ച ഉത്തമരായ ഒരു വിഭാഗമായ മനുഷ്യന്‍ .... പിശാചിന്റെ സാന്നിധ്യം അവനെ- മനുഷ്യനെ വഴികേടിലേക്ക് നയിക്കുന്നു .ഭൂ ലോകത്ത് കാണപ്പെടുന്ന എല്ലാം ഈ മനുഷ്യന് വേണ്ടി ദൈവം സംവിധാനിച്ചിരിക്കുന്നു.എല്ലാം ...എല്ലാം. വലിയ ഒരു ഉദ്ദേശം സാധ്യമാക്കാന്‍ .ഭൂമി ലോകത്ത് നന്മ ചെയ്തവന് സ്വര്‍ഗ്ഗവും തിന്മ കൂട്ടാക്കിയവന് നരകവും മരണത്തിനു ശേഷം എന്നെന്നേക്കുമായി നല്‍കുവാന്‍ എന്ന വലിയ ഉദ്ദേശം സാധ്യമാക്കാന്‍ ..പക്ഷെ അവന്‍ മനുഷ്യന്‍ അവനു മരിക്കുവാന്‍ ഇഷ്ടമില്ല എങ്കിലും അവന്‍ ഒരിക്കല്‍ അതിനു കീഴടങ്ങുക തന്നെ ചെയ്യും.
പ്രവാചകന്‍ മുഹമ്മദ്‌ നബി പറയുകയുണ്ടായി ഒരു കാലം വരും അന്ന് [അഞ്ച് കാര്യങ്ങള്‍ മനുഷ്യന്‍ ഇഷ്ട്ടപ്പെടും അഞ്ച് കാര്യങ്ങള്‍ അവന്‍ മറന്നു ജീവിക്കും -ഭുലോകത്തെ ഇഷ്ടപ്പെടും പരലോകത്തെ മറന്നു പോകും, ജീവിക്കാന്‍ ഇഷ്ടപ്പെടും മരണത്തെ മറക്കും ,സൃഷ്ടികളെ ഇഷ്ടപ്പെടും സൃഷ്ടാവിനെ മറക്കും, ധനത്തെ ഇഷ്ടപ്പെടും ധനം വിനിയോഗിച്ച മാര്‍ഗത്തെ ക്കുറിച്ച് ചോദിക്കപ്പെടും എന്ന് മറന്നു പോകും, മണി മന്ദിരങ്ങളെ ഇഷ്ടപ്പെടും മരണാനന്തരം കിടക്കേണ്ട മണ്‍ അറയെ അവന്‍ മറന്നു പോകും ] ....പ്രവാചകന്‍ പറഞ്ഞ കാലഖട്ടം ഇത് തന്നെയാണ് തീര്‍ച്ച !!നാശത്തില്‍ നിന്നും നാശത്തിലേക്ക് മനുഷ്യന്‍ അകപ്പെട്ടുകൊണ്ടിരിക്കുന്നു.. മനുഷ്യനെ നേര്‍ മാര്‍ഗം കാണിക്കേണ്ട മതങ്ങള്‍ ആദര്‍ശങ്ങള്‍ മരിച്ചു മരവിച്ചു നിലകൊള്ളുന്നു ...

7 comments:

 1. പ്രവാചകന്‍ മുഹമ്മദ് നബി സല്ല അള്ളാഹു അലൈഹി വ ആലിഹി വ അസഹാബിഹി വസല്ലം
  നമുക്ക് മാതൃകയാക്കിയ ജീവിതവും ദര്‍ശനവും നാം കൈവിടുന്നിടത്ത് തന്നെയാണു നമ്മുടെ
  പ്രശ്നങ്ങള്‍ സംജാതമാവുന്നതും.

  ReplyDelete
 2. ഏല്ലാവര്‍ക്കും അറിയുന്ന ഒരു സത്യം .
  എന്നാല്‍ അധികം ആരും അതിനെ കുറിച്ച്
  ചിന്തിച്ചു പ്രവര്‍ത്തിക്കാന്‍ ശ്രമിക്കുന്നില്ല നവ്ഷാദ്.. അത് തന്നെയാണ് പരാജയം

  ReplyDelete
 3. അനിവാര്യമായ നല്ല കുറിപ്പ്.!

  ReplyDelete
 4. Anonymous17 June, 2010

  മനുഷ്യർക്കറിയുന്ന സത്യങ്ങൾ പക്ഷെ അവർ കണ്ടില്ലെന്നും അറിയില്ലെന്നും നടിക്കുന്ന സത്യങ്ങൾ... ഇങ്ങനെയുള്ള പോസ്റ്റുകൾ വായിക്കൊപ്ലെങ്കിലും നമ്മൾ ചിന്തിക്കുമല്ലൊ നാം ആരു നാം എന്തിനീ ഭൂമിയിൽ വന്നു എന്നു... ഈലോകം നശിക്കുന്നതാണെന്നറിഞ്ഞിട്ടു ശാശ്വതമായ മറ്റൊരു ലോകം ഉണ്ടെന്നറിഞ്ഞിട്ടും ഈ ലോകം വെട്ടിപ്പിടിക്കാനുള്ള ആർത്തിയിൽ മൻഷ്യൻ എല്ലാം മറക്കുന്നു. അവൻ സമ്പാദിച്ചു കൂട്ടുന്ന ധനം സംശുദ്ധമാണൊ എന്നതു പോലും ചിന്തിക്കാതെ അവൻ തന്റെ സ്വന്തക്കാരെ തീ തീറ്റിക്കുന്നു അതെങ്ങിനെ നേടിയതാണെന്ന് അവന്റെ വീട്ടുകാൾ അന്വേഷിക്കുന്നു പോലുമില്ല ഇതിനെല്ലാം ദൈവത്തിന്റെ അടുത്ത് ഉത്തരം പറയേണ്ടതാണെന്ന ചിന്ത അവനെ അലട്ടുന്നു പോലുമില്ല ..തന്റ്റെ ആരോഗ്യം സമയം ധനം എന്നിവയിൽ അവൻ ചോദ്യം ചെയ്യപ്പെടാതെ അവനു രക്ഷപ്പെടാൻ സാധ്യമല്ല എന്ന നബി വചനം നാം ഓർക്കാതെ പോകുന്നു..മണിസൊധങ്ങളും മറ്റും കെട്ടി പൊക്കി അതിൽ സന്തോഷവാനായി കഴിയുമ്പോൽ അവൻ ഓർക്കുന്നില്ല നാളെ തനിക്കു കൂട്ടായി താൻ ചെയ്ത പ്രവർത്തനങ്ങൾ മാത്രം കൂട്ടിനുള്ള ഒരു ആറടി മണ്ണിനെ പറ്റി. .. ഇങ്ങനെയുള്ള പോസ്റ്റുകൾ നമ്മെ ധാരാളം ചിന്തിപ്പിക്കുന്നു ഇനിയും ഉണ്ടാകട്ടെ ഇത്താം പോസ്റ്റുകൾ.. ആശംസകൽ പ്രാർഥനകൾ.. നമ്മെയല്ല നല്ല ചിന്തിക്കുന്ന മനുഷ്യരിൽ ഉൾപ്പെടുത്തട്ടെ..

  ReplyDelete
 5. താങ്കളുടെ ബ്ലോഗിൽ എത്തി , പോസ്റ്റുകൾ വായിച്ചു നല്ല ചിന്തകൾ എല്ലാം
  സമയക്കുറവ് ആധുനിക മനുഷ്യന്റെ മുഖമുദ്രയാണ്. ഇതേ സമയം തന്നെയായിരുന്നു നമ്മുടെ പൂർവ്വീകർക്കും ജഗന്നിയന്താവ് നൽകിയിരുന്നത്. അന്ന് അതിനുണ്ടായിരുന്ന ബർക്കത്ത് ഇന്ന് ഇല്ലാതെയായി അല്ലെങ്കിൽ മനുഷ്യം ഇല്ലാതാക്കി എന്ന് മാത്രം.

  ആരാണ് മനുഷ്യൻ എന്ന ചോദ്യം അഥവാ സ്വയം അറിയാനുള്ള വ്യഗ്രതയില്ലായ്മായാണ് ഇന്നിന്റെ ശാപം. സ്വയം അറിഞ്ഞവൻ സ്രഷ്ടാവിനെയും അറിഞ്ഞു. ആ അറിവിലേക്ക് നമുക്ക് പ്രയത്നിക്കാം..

  ആശംസകൾ

  ReplyDelete

"നിങ്ങളുടെ അഭിപ്രായങ്ങള്‍ ..ഇവിടെ"