Friday, 17 December 2010

നന്മകളുടെ പൂന്തോട്ടം

വിശാലമായ മതില്‍ കെട്ടും അതിനുള്ളിലായി തണല്‍ വിരിച്ചു ഉയര്‍ന്നു നില്‍ക്കുന്ന
കിളിച്ചുണ്ടന്‍ മാവും ഒക്കെയായി ഇതാ എന്റെ മദ്രസ . പാതയോരത്ത് നിന്നും ഗേറ്റ് കടന്നു പടികള്‍ ഇറങ്ങിയാല്‍ എത്തുന്നത് എന്റെ പ്രിയപ്പെട്ട മദ്രസയുടെ വിശാലമായ ഹാളിലേക്കാണ്..ഗേറ്റിനു മുകളില്‍ ലോഹം കൊണ്ട് ആലേഖനം ചെയ്ത അക്ഷരങ്ങള്‍
d .k .i .m .v .b [ദക്ഷിണ കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ്] എന്നതിനെ സൂചിപ്പിക്കുന്നു .ഹാളില്‍ നിന്നും എല്ലാ ക്ലാസ്സ്‌ റൂമുകളിലേക്കും
കടക്കാന്‍ വാതിലുകള്‍ ഉണ്ട് എന്റെ ജീവിതത്തിലെ ഏതെല്ലാം നന്മകള്‍ എനിക്കവകാശപ്പെടുവാന്‍ അര്‍ഹത ഉണ്ടെങ്കില്‍ അതെല്ലാം ഈ മദ്രസയുടെ ബഞ്ചുകളില്‍ ഇരുന്നു എന്റെ ബഹുമാന്യരായ , പ്രിയപ്പെട്ട, ഉസ്താദുമാരില്‍ നിന്നും കേട്ട് പഠിച്ച അറിവിന്റെ പ്രകാശത്തില്‍ നിന്നും ഉയിര്‍ കൊണ്ട നന്മകള്‍ മാത്രമാണ് . എന്റെ കുട്ടിക്കാലം ഞാന്‍ ഏറെ ഇഷ്ടപ്പെട്ടത് മദ്രസയിലെ പഠനം ആയിരുന്നു അത് കൊണ്ട് തന്നെ എല്ലാ വിഷയങ്ങളിലും നല്ല മാര്‍ക്കും നേടിയിരുന്നു .ഞാനുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളിലും ചില ഉത്തരവാദിത്തങ്ങള്‍ എന്റെ പിതാവ് ഉസ്താദ് മാര്‍ക്ക് കൂടി വിട്ടു കൊടുക്കുമായിരുന്നു .എന്തെങ്കിലും കുസ്ര്‍തികള്‍ ഞാന്‍ ഒപ്പിച്ചാല്‍ അത് എന്റെ പിതാവിന്റെ ചെവിയില്‍ എത്തും വീട്ടിലെ കുസ്ര്തികള്‍ ഉസ്താദുമാരുടെ ചെവിയിലും എത്തും അത് കാരണം അടക്കത്തോടെ ആയിരുന്നു എന്റെ വളര്‍ച്ച .എന്റെ മദ്രസ പഠന കാലം ഏഴാം തരം വരെയായിരുന്നു ക്ലാസുകള്‍ ഉണ്ടായിരുന്നത് ഞാനും അതുവരെ അവിടെ പഠിച്ചു പിന്നീട് ഉള്ള മത പഠനം അന്വേഷിച്ചു പോയത് അറബിക് കോളേജിലേക്ക് ആയിരുന്നു. മദ്രസയില്‍ അന്ന്[അര ]എന്ന ക്ലാസ്സിലാണ് ആദ്യമായി കുട്ടികള്‍ എത്തുന്നത് അക്ഷരങ്ങള്‍ അവിടുന്ന് പഠിച്ചു ഒന്നാം ക്ലാസ്സിലേക്ക്... ഞാന്‍ അഡ്മിഷന്‍ കിട്ടുന്നതിനു മുന്പ് തന്നെ അയല്‍ വാസികളായ മുതിര്‍ന്ന കുട്ടികളോടൊപ്പം മദ്രസയില്‍ പോകുമായിരുന്നു അന്ന് അരയില്‍ പഠിപ്പിച്ചിരുന്ന ഉസ്താദിന്റെ മുഖം ഇന്നും എന്റെ ഓര്‍മയില്‍ നിലകൊള്ളുന്നു.എന്നോട് എന്നല്ല എല്ലാ കുട്ടികളോടും അങ്ങേ അറ്റം സ്നേഹമുള്ള ആ ഉസ്താദ്‌ എന്റെ പ്രഥമ അധ്യാപകനായത് കൊണ്ടായിരിക്കാം ഇന്നും വ്യെക്തമായി പ്രകാശമുള്ള ആ മുഖം ഓര്‍മയില്‍ നിലകൊള്ളുന്നത് .ഒരായിരം നന്മകള്‍ കുഞ്ഞു മനസ്സുകളില്‍ സമ്മാനമായി നിറക്കുന്ന നന്മകളുടെ കേന്ദ്രമാണ് മത പാഠശാലകള്‍ . രാവിലെ പ്രഭാത ക്ലാസ്സു കഴിഞ്ഞാണ് സ്കൂളിലേക്കുള്ള യാത്ര. അതിരാവിലെ എഴുനേറ്റു പോകണം ദിവസത്തിന്റെ ആദ്യം ലോകം മുഴുവനും അതിലുള്ളവയും സൃഷ്‌ടിച്ച പടച്ച തമ്പുരാന്റെ സ്മരണയില്‍ സൂറ ഫാത്തിഹ ചൊല്ലി തുടങ്ങുന്ന മത പഠനം. രാവിലെ പഠിക്കുന്നത് ഹൃദയത്തില്‍ പെട്ടെന്ന് ഉറയ്ക്കും അതായിരിക്കാം പ്രഭാത ക്ലാസ്സിന്റെ ഉദ്ദേശം . പക്ഷെ ഇന്നുള്ള കുട്ടികള്‍ക്ക് ഈ അനുഭവം കിട്ടുമെന്ന് തോന്നുന്നില്ല. ഒരുപാട് പുസ്തകങ്ങളും ചുമലിലേറ്റി അതിരാവിലെ സ്കൂളിലേക്കാണ് യാത്ര മദ്രസകളും മത പഠനവും അന്യമായി കൊണ്ടിരിക്കുന്നു മാതാപിതാക്കള്‍ പോലും ദീനിന്റെ പരിതി വിട്ടു വിദൂരമാകുന്ന
അവസ്ഥയില്‍ പാവം പുതു തലമുറയിലെ കുഞ്ഞു മക്കള്‍ എന്ത് ചെയ്യും ദീനീ വിദ്യാഭ്യാസം മറന്നു പോയ പുതിയ തലമുറ മദ്യത്തിന്റെയും അക്രമത്തിന്റെയും വഴിയിലേക്ക് എത്തിയിരിക്കുന്നു . പിതാക്കള്‍ വിദേശത്ത് നിന്നും അയക്കുന്ന സമ്പത്തില്‍ സുഭിക്ഷമായി കഴിയുന്ന കുടുംബം ടെലി വിഷന് മുന്നില്‍ ദിവസങ്ങള്‍ കൊഴിക്കുമ്പോള്‍ മക്കള്‍ മോശമായ കൂട്ട് കെട്ടുകളില്‍ കുടുങ്ങി നശിക്കുന്നു മാതാ പിതാക്കളെയും മുതിര്‍ന്നവരെയും ബഹുമാനിക്കല്‍ മറന്നു അവരെ വരച്ച വരയില്‍ നിര്‍ത്തുന്ന മക്കള്‍ ജീവിക്കുന്ന കാലം വന്നു കഴിഞ്ഞു . ഉസ്താദുമാര്‍ പഠിപ്പിച്ചിരുന്നു ദീനിന്റെ വഴി "മാതാപിതാക്കളോട് ഛെ എന്ന് പോലും പറയാന്‍ പാടില്ല "മാതാവിന്റെ കാല്‍പാദത്തിനടിയിലാണ് സ്വര്‍ഗം "അവര്‍ ചെറുപ്പത്തില്‍ തന്നെ വളര്‍ത്തിയത്‌ പോലെ, കരുണ കാണിച്ച പോലെ, അവര്‍ക്കും നീ കരുണ ചൊരിയണം എന്ന് പ്രാര്‍ത്ഥിക്കണം "ഇതൊക്കെ മറന്നു മക്കള്‍ ഇന്ന് നാശത്തിലേക്ക് കുതിച്ചു കൊണ്ടിരിക്കുന്നു .ലോകം ഉണ്ടായ കാലം മുതല്‍ മനുഷ്യന്റെ ശത്രു ആയ പിശാചു നന്മയുടെ വഴിയില്‍ നിന്ന് മനുഷ്യനെ അകറ്റുന്നു .കാലത്തിനൊത്ത് കോലം മാറാന്‍ പഠിപ്പിക്കുന്ന പുത്തന്‍ വാദികള്‍ പെരുകുന്നു പണത്തിനു വേണ്ടി ദീനിനെ വളച്ചൊടിക്കാന്‍ തുടങ്ങി കഴിഞ്ഞു .ഒരു കാലത്ത് വീടിനു മുകളില്‍ ഇരിക്കുന്ന ആന്റിന കണ്ടാല്‍ കുരിശുള്ള വീട് എന്ന് പറയുന്ന ,ടി .വി - യെ ഇബ്ലീസ്‌ പെട്ടി എന്ന് പറയുന്ന സമൂഹം ഇന്ന് അതില്ലാതെ ഉറങ്ങാത്ത അവസ്ഥയില്‍ എത്തി എന്ന് പറയുമ്പോള്‍ അതും പുരോഗമനം ആണ് എന്ന് വാദിക്കാന്‍ ഇസ്ലാമിന്റെ ലേബലില്‍ ആയിരങ്ങള്‍ ഉണ്ടായിരിക്കുന്നു . മുഖവും മുന്കയ്യും കാല്പാദവും ഒഴികെയുള്ളത് സ്ത്രീയുടെ ഔരത് ആണ് എന്ന് ഉസ്താദുമാര്‍ പഠിപ്പിച്ചു . ഇന്ന് ശരീരം എങ്ങനെ പ്രദര്‍ശിപ്പിക്കാം എന്ന് ആലോചിച്ചു പുതിയ മോഡല്‍ വസ്ത്രങ്ങള്‍ പരീക്ഷിക്കാന്‍ ഈ സമൂഹം തുടങ്ങിയിരിക്കുന്നു .പേരിനു മാത്രം വസ്ത്രം ധരിക്കുന്ന പാശ്ചാത്യര്‍ രണ്ടു തലമുറകള്‍ കഴിയുമ്പോള്‍
അതിന്റെയും ആവശ്യമില്ല എന്ന് ഈ ലോകത്തിനു കാണിച്ചു തരും . അവര്‍ കാണിക്കുന്നത് എന്തും നല്ലത് എന്ന് അന്ഗീകരിക്കാന്‍ ലോകത്തെ മനുഷ്യര്‍ പഠിച്ചു കൊണ്ടിരിക്കുന്നു ഇസ്ലാം നല്ലത് പഠിപ്പിക്കുന്നു എന്നത് കൊണ്ട് തന്നെ ഇസ്ലാമിനെ നശിപ്പിക്കല്‍ അവര്‍ക്ക് നിര്‍ബന്ധമാണ്‌ മനുഷ്യ ഹൃദയത്തില്‍ നിന്നും ഈമാന്റെ വേരിനെ അറുക്കാന്‍ ഇസ്ലാമിന്റെ ശത്രുക്കള്‍ ശ്രെമിക്കുന്നു .മനുഷ്യന്‍ യാഥാര്‍ത്യത്തിലേക്ക് മടങ്ങണം മാനുഷിക മൂല്യങ്ങള്‍ നില നില്ക്കാന്‍ മനുഷ്യന്‍ തന്നെ വിചാരിക്കേണ്ടിയിരിക്കുന്നു മതങ്ങള്‍ പരസ്പരം സഹോദര്യത്തില്‍ കഴിഞ്ഞ നമ്മുടെ നാട്ടില്‍ ഇന്ന് അവര്‍ തമ്മിലുള്ള വൈരം പുറത്തു കാണിച്ചു കൊണ്ടിരിക്കുന്നു . അന്യ മതസ്തരോട് മമത കാണിക്കണം എന്ന് പഠിപ്പിച്ച പ്രവാചകന്റെ അനുയായികള്‍ എന്ന മുസ്ലിം കള്‍ ഇസ്ലാമിന്റെ തത്വങ്ങള്‍ മറന്നു പോയിരിക്കുന്നു അയല്‍ വാസി പട്ടിണി കിടക്കുമ്പോള്‍ വയര്‍ നിറച്ചു ഭക്ഷണം കഴിക്കുന്നവന്‍ എന്നില്‍ പെട്ടവനല്ല എന്ന് പ്രവാചകന്‍ പഠിപ്പിച്ചു ഇങ്ങനെ എണ്ണമറ്റ ഇസ്ലാമിന്റെ അറിവുകള്‍ പഠിപ്പിച്ചു തന്ന ഉസ്താദുമാര്‍ എനിക്കെന്നും വലിയവരാണ് ഇന്നും മാതാപിതാക്കള്‍ കഴിഞ്ഞാല്‍ എന്റെ പ്രാര്‍ത്ഥനയില്‍
അവര്‍ക്കാണ് സ്ഥാനം . പുതിയ തലമുറയുടെ നന്മക്കു വേണ്ടി,മനുഷ്യന്റെ നന്മക്കു വേണ്ടി ദീന്‍ പഠിപ്പിക്കാന്‍ ഓരോ മാതാ പിതാക്കളും ബാധ്യസ്ഥരാണ് അതിനു മദ്രസകള്‍ സജീവമാകണം ലോകത്ത് നന്മ പുലരട്ടെ ................

12 comments:

 1. നല്ല ചിന്തകൾ . അഭിനന്ദനങ്ങൾ

  ReplyDelete
 2. ശരിക്കുള്ള അറിവ് ലഭിക്കുമ്പോള്‍ മനുഷ്യന്‍ മനുഷ്യനാകും. അങ്ങനെ ലഭിക്കാത്തത് കൊണ്ടാ മനുഷ്യന്‍ മൃഗമാകുന്നത്. നല്ല പോസ്റ്റ്‌.

  ReplyDelete
 3. വ്യക്തിത രൂപീകരണത്തില്‍ മദ്രസ്സകള്‍ ചെലുത്തുന്ന സ്വാധീനം ചെറുതല്ല. സ്കൂള്‍ കാലം പോലെതന്നെ ആവേശകരമായ ഓര്‍മ്മകള്‍ മദ്രസ്സയുമായുണ്ട്. കുറെ തല്ല് കിട്ടിയിട്ടുണ്ടെങ്കിലും ഇന്ന് ആ പഴയ ഉസ്താദ്മാരെ കാണുമ്പോള്‍ അവരുടെ മനസ്സിലിപ്പോഴും നമ്മളും നമ്മുടെ പഴയ കുസൃതികളും ഉണ്ടെന്നറിയുമ്പോള്‍ കിട്ടുന്ന സന്തോഷം ഞാന്‍ അനുഭവിച്ചിട്ടുണ്ട്. എന്റെ പ്രാര്‍ഥനകളിലും അവരുണ്ട്.

  ReplyDelete
 4. it's excellent... enneyum a pazhaya madrassa jeevithathileku oru nimisham koottikondu poyi...
  Riyad ustadinteyum sadir ustadinteyum adiyum, cannot forget in my life...

  ReplyDelete
 5. കുട്ടിക്കാലത്തെ ഓര്‍മകളില്‍ ഏറ്റവും കൂടുതല്‍ നിറഞ്ഞു നില്‍ക്കുന്നത് മദ്രസാകാലഘട്ടം തന്നെയാണ്. മതം പഠിക്കുന്നതോടൊപ്പം . മനുഷ്യനായി ജീവിക്കേണ്ടതിനു വേണ്ട അദബുകള്‍കൂടി പഠിക്കുന്നത് മദ്രസയില്‍ നിന്നാണ്. വഴിപിഴച്ചു പോവുന്ന ബാല്യകലം ഏതുവഴിക്ക് തിരിച്ചു വിടണം എന്ന് ഏറ്റവും കൂടുതല്‍ പഠിപ്പിക്കുന്നത് മദ്രസകള്‍ തന്നെയാണു.
  എന്‍റെ ഉസ്താദുമാരെ മറക്കാനോ, വെറുക്കാനോ എന്‍റെ ജീവിതത്തില്‍ എനിക്ക് കഴിയില്ല എന്ന് മനസ്സിലായിട്ടുണ്ട് . മതാപിതാക്കളെ പോലെ തന്നെ അവരേയും ബഹുമാനിക്കാനെ എനിക്ക് കഴിയൂ.. എന്‍റെ പ്രാര്‍ത്ഥനകളും അങ്ങനെ തന്നെയാണു
  പുതുമയുടെ പേരില്‍ അവരെ തള്ളിപറയുന്നവരെ കാണുമ്പോള്‍ പുഛവും, വെറുപ്പുമാണു തോന്നുന്നത് .

  ഗുരുത്വമുള്ളവരുടെ കൂട്ടത്തില്‍ നമ്മളെ പടച്ച തമ്പുരാന്‍ ഉള്‍പ്പെടുത്തട്ടെ (ആമീന്‍ )

  ReplyDelete
 6. കാലം എത്ര മുന്നോട്ടു പോയാലും .. നല്ലതിനെ നല്ലതായും ചീത്തയെ ചീത്തയായും കാണാനുള്ള ഒരു മനസ്സ് നമ്മിലുണ്ടാകണം ഉമ്മയുടെ മടിത്തട്ടിൽ നിന്ന് തുടങ്ങുന്നു നമ്മുടെ വിദ്യ തേടൽ .. മദ്രസകളിൽ മക്കളെ അയക്കാൻ സമയം ആയിട്ടില്ലെന്നും സ്കൂളിലെ പാഠങ്ങൾ ഒന്നു മനസ്സിലാക്കിയതിനു ശേഷം ഒന്നോ രണ്ടോ വർഷം കഴിഞ്ഞു മതി മദ്രസാ പഠനം എന്നു കരുതുന്ന മാതാപിതാക്കളും ഇന്ന് ധാരാളം. ..

  ReplyDelete
 7. നല്ല ലേഖനം ...

  ReplyDelete
 8. എന്റെ മദ്രസ വിദ്യാഭ്യാസ കാലത്തെ ഓര്‍മ്മകള്‍ എഴുതണം
  എന്ന ചിന്ത വളരെ മുന്പ് തന്നെ മനസ്സില്‍ ഉണ്ടായിരുന്നു ഇന്നും അതിനു കഴിഞ്ഞിട്ടില്ല ഓര്‍മകളില്‍ മായാതെ കിടക്കുന്ന ആ നല്ല കാലഖട്ടത്തെ കുറിച്ച് ഒരിക്കല്‍ ഞാന്‍ എഴുതും. കമന്റ്‌ നല്‍കിയ ഹൈന കുട്ടി,കണ്ണൂരാന്‍, ചെറുവാടി ,റഫീക്ക് മുഹമ്മദ്‌ ,ഹംസക്ക ,ഉമ്മു അമ്മാര്‍, ഫൈസു മദീന എല്ലാവര്ക്കും നന്ദി

  ReplyDelete
 9. മദ്രസയിലെ പഠന കാലം വീണ്ടും ഓര്‍മ്മകളിലേക്ക് കൊണ്ടുവന്നതിന് ഈ സഹപാഠിയുടെ നന്ദി. കൂടുതല്‍ പോസ്റ്റുകള്‍ പ്രതിക്ഷിക്കുന്നു...

  ReplyDelete
 10. നല്ല പോസ്റ്റ്‌. മദ്രസ സ്കൂള്‍ ഓര്‍മ്മകള്‍ എല്ലാവര്ക്കും ഒരുപോലെ പ്രിയംകരമാണ്. പക്ഷെ അത് ഇത്ര മനോഹരമായി എഴുതുന്നതിലാണ് നിങ്ങളുടെ മിടുക്ക്.

  ReplyDelete
 11. Hi Sabeen
  Reminiscence of UR Madarasa life is very excellent.God bless U throughout the new year with Happy & pleasant life.A Lotof Congrats.

  ReplyDelete

"നിങ്ങളുടെ അഭിപ്രായങ്ങള്‍ ..ഇവിടെ"