ഞാന്‍ അബുദാബിയില്‍വെച്ച് കണ്ടുമുട്ടിയതാണ് അദ്ദേഹത്തെ. വളരെ അവിചാരിതമായിട്ടായിരുന്നു ആ കൂടിക്കാഴ്ച. കാരണം അയാള്‍ എനിക്ക് അപരിചിതനായിരുന്നു. പള്ളിയില്‍ നിന്നും അസര്‍നമസ്കാരം കഴിഞ്ഞു ഇറങ്ങുമ്പോള്‍ സലാംപറഞ്ഞു ഹസ്തദാനം ചെയ്തു. പിന്നീട് പല ദിവസങ്ങളിലും ഞങ്ങള്‍ കണ്ടു മുട്ടി .
ഒരിക്കല്‍ ഞാന്‍ പേര് ചോദിച്ചു.
"ഐഫെര്‍ ഉബെഹ്സ്"
മലയാളിയാണ്. അത് കൊണ്ട് തന്നെ ആ പേര് കേട്ട് ഞാന്‍ ഞെട്ടി; അത്ഭുതപ്പെട്ടു!
ആദ്യമായി കേള്‍ക്കുന്ന ഒരു നാമം!
ഈജിപ്തില്‍ ജീവിച്ച ഒരു പ്രശസ്തനായ എഴുത്തുകാരന്റെ പേരാണ് ഇതെന്ന് അയാള്‍ തന്നെ എന്നോട് പറഞ്ഞു.
എഴുത്തുകാരന്‍ എന്ന നിലയില്‍ മകന്‍ പ്രശസ്തനാവനം എന്ന ആഗ്രഹവുമായി അയാളുടെ ബാപ്പയിട്ട പേരാണത്രേ അത് . അതിന്റെ പൂര്‍ത്തീകരണം ആഗ്രഹിച്ചു ആവണം അയാളും എഴുത്തിന്റെ ലോകത്തേക്ക് നടന്നു കയറിയത്.
ഇപ്പോഴും അയാള്‍ ആരും അറിയപ്പെടാത്ത ഒരു എഴുത്തുകാരനാണ്! പക്ഷെ അറിയപ്പെടാന്‍ ശ്രെമിക്കുന്നുമില്ല!
പലപ്പോഴായി എഴുതി കൂട്ടിയ കവിതകളും കഥകളും അയാളുടെ കാറില്‍ സൂക്ഷിച്ചിട്ടുണ്ട്.
ചിലപ്പോള്‍ കവിതകളുടെ ലോകം. ചിലപ്പോള്‍ കഥകള്‍ മെനഞ്ഞെടുക്കുന്ന തിരക്കില്‍. പല സ്ഥാപനങ്ങളില്‍ പല ജോലികള്‍ ചെയ്തു.പക്ഷെ ഉറക്കവും വിശ്രമവും എഴുത്തും എല്ലാം തന്‍റെ കാറിനുള്ളില്‍!
പലപ്പോഴും ഒരു പാട് സമയം ഞങ്ങള്‍ സംസാരിച്ചിരുന്നിട്ടുണ്ട്. ലോകത്തിലെ പല സംഭവങ്ങളെ കുറിച്ചും;
മരച്ചില്ലകളില്‍ ചേക്കേറുന്ന പക്ഷികളെ നോക്കിയും മരുഭൂവിലെ പച്ചപ്പിനെ ചൂണ്ടിയും പ്രക്ര്തിയോട് ചേര്‍ന്നു നിന്ന്
സാഹിത്യത്തിന്റെ കടിച്ചാല്‍ പൊട്ടാത്ത വാക്കുകള്‍ കൊണ്ട് വാചാലനാകും. ആകാശത്തിലെ മേഖക്കൂട്ടങ്ങളെ നോക്കി കവിത ചൊല്ലും കണ്ണില്‍ കാണുന്നതൊക്കെയും ഐഫെര്‍ ഉബെഹ്സ് എന്ന അറിയപ്പെടാത്ത എഴുത്തുകാരന്റെ സാഹിത്യ ഭാവനയില്‍ കവിതകളും കഥകളുമായി രൂപം പ്രാപിക്കും .
എന്ത് കൊണ്ട് എഴുത്തുകാര്‍ക്കിടയില്‍ താങ്കള്‍ ശ്രെദ്ധിക്കപ്പെട്ടില്ല എന്ന എന്‍റെ ചോദ്യത്തിനു പെട്ടെന്ന് മറുപടി വന്നു:
"എന്തിനു വേണ്ടി ഞാന്‍ ശ്രെദ്ധിക്കപ്പെടണം ? എന്നെപ്പോലെ ലോകം അറിയപ്പെടാതെ എത്രയോ എഴുത്തുകാര്‍ കാലയവനികക്കുള്ളില്‍ മറഞ്ഞു. ഇന്നും എത്രയോപേര്‍ ജീവിച്ചിരിക്കുന്നു. മലയാള ഭാഷക്ക് എന്‍റെ കൃതികള്‍ ഒരു മുതല്‍കൂട്ട് ആകുന്നെങ്കില്‍ ഞാന്‍ തൃപ്തനാണ്"
ഞാന്‍ ചിന്തിച്ചു... ശെരിയാണ് എത്രയോ എഴുത്തുകാര്‍.. അവരുടെ ഒക്കെ തൂലികയില്‍ നിന്നും ജന്മമെടുത്ത എത്രയോ സാഹിത്യ സൃഷ്ടികള്‍ വെളിച്ചം കാണാതെ ....ഒടുവില്‍ എല്ലാം ചവറ്റുകുട്ടയില്‍ നിക്ഷേപിച്ചു സാഹിത്യവും എഴുത്തും ഇല്ലാത്ത ഒരു ലോകത്തേക്ക് യാത്രയായിരിക്കുന്നു.
അസ്തമന സൂര്യന്റെ നിറങ്ങള്‍ക്ക് സാഹിത്യത്തില്‍ ചാലിച്ച കാവ്യഭംഗി നല്‍കി ഉബെഹ്സ് ചൊല്ലുന്ന കവിതകള്‍ ഞാന്‍ അത്ഭുതത്തോടെ കേട്ടിരുന്നിട്ടുണ്ട്. അങ്ങനെയുള്ള കുറേ സായാഹ്നങ്ങള്‍ എന്നോടൊപ്പം ഉബെഹ്സ് ഉണ്ടായിരുന്നു.... പിന്നീടെപ്പോഴോ നിഗൂഡതകള്‍ ബാക്കിയാക്കി കാണാമറയത്തിലേക്ക് ഒളിക്കുകയായിരുന്നു ഉബെഹ്സ്..!
വളരെ നാളുകള്‍ക്കു ശേഷം....ഇന്ന് ഓര്‍മ്മകളുടെ പത്തായ ചെപ്പില്‍ ഏതോ ഒരറ്റത്ത് മാറാലകളില്‍ കുടുങ്ങിക്കിടന്ന ഉബെഹ്സിനെ കുറിച്ചുള്ള ഓര്‍മ്മകള്‍ക്ക് ജീവന്‍ തുടിച്ചു. കാരണം എഴുത്തിന്റെ ലോകത്തേക്ക് എന്നെ ക്ഷണിക്കുകയും അക്ഷരങ്ങളുടെ കൂട്ടുകാരന്‍ ആകാന്‍ എന്നെ പ്രേരിപ്പിക്കയും അക്ഷരങ്ങളില്‍ നിന്നും വായിച്ചെടുക്കുന്ന വാക്കുകള്‍ക്കു കൊടും കാറ്റിനെക്കാള്‍ ശക്തിയുണ്ടെന്നും വാളിനേക്കാള്‍ മൂര്‍ച്ചയേറുമെന്നും എന്നെ ഓര്‍മ്മിപ്പിച്ചത് ഐഫെര്‍ ഉബെഹ്സ് ആയിരുന്നു.
ഇന്ന് ബൂലോത്തൂടെ യാത്രചെയ്യുമ്പോള്‍, എഴുതുമ്പോള്‍, അക്ഷരങ്ങളെ എനിക്ക് കൂട്ടുകാരനാക്കിത്തന്ന അദ്ദേഹത്തെ മറക്കാന്‍ എനിക്കെങ്ങനെ കഴിയും ?

This comment has been removed by the author.
ReplyDeleteകാവതിയോടാ,
ReplyDeleteപുള്ളിക്കാരനെ കണ്ടാല്‍ കണ്ണൂരാന്റെ അന്വേഷണം പറയുക. 'കല്ലിവല്ലി'യിലേക്ക് ക്ഷണിക്കുക. ഇങ്ങനെ എത്രയോ പേര്‍ അറിയപ്പെടാതെ, ലോകത്തിന്റെ മൂലകളില്‍ ഒതുങ്ങിപ്പോകുന്നു!
നല്ല അവതരണം. സൂപ്പര്‍.
(ബ്ലോഗ് ടെമ്പ്ലേറ്റ് മാറ്റിയാല്‍ വായനാസുഖം എളുപ്പമാകൂലോ)
കാവതിയോടന്‍...
ReplyDeleteഅയാളോടൊരു ബ്ലോഗ് തുടങ്ങാന്‍ പറയൂ...
അപ്പോ ഞങ്ങള്‍ക്കും വായിക്കാമല്ലോ അയാളുടെ സൃഷ്ടികള്‍.
അയാള്‍ക്കതിനു സമയമില്ലങ്കില്‍ താങ്കള്‍ അതെല്ലാം വാങ്ങി ഇവിടെ പോസ്റ്റ് ചെയ്യൂ
sheriyaanu..ethrayo per ariyapedaathe pokunnu....orupakshe ennu chilarokke namme ariyunnudenkil athu ee google ammayude kaarunnyam.ellaam oru nimitham..
ReplyDeletenannaayirikkunnu ezhuth..eniyum ezhuthuka.
എനിക്ക് അയച്ചു തരാൻ പറയൂ. ഞാൻ ഒക്കെ പുസ്തകമാക്കാം
ReplyDeleteaazhathil sparshikkunna ezhuthu....,.. abhinandanagal.....
ReplyDelete>>> അക്ഷരങ്ങളില്‍ നിന്നും വായിച്ചെടുക്കുന്ന വാക്കുകള്‍ക്കു കൊടും കാറ്റിനെക്കാള്‍ ശക്തിയുണ്ടെന്നും വാളിനേക്കാള്‍ മൂര്‍ച്ചയേറുമെന്നും<<<
ReplyDeleteതീര്‍ച്ച!
ഉബെഹ്സിന്റെ കൂടെ കൂടിയതു കൊണ്ടാണെന്നു തോന്നുന്നു താങ്കളുടെ എഴുത്തിനും ഒരു വല്ല്ലാത്ത മാസ്മരികത... വാക്കുകളിൽ കൂടി ഒരു അഗാധതയിലേക്ക് ഇറങ്ങി ചെല്ലുമ്പോലെ.. ഈ എഴുത്ത് പല ആവർത്തി വായിച്ചു ഞാൻ ... ഒത്തിരി ഇഷ്ട്ടമായി.. അദ്ദേഹത്തെ പരിചയപ്പെടുത്തിയ രീതി... താന്കളും എഴുതുക ആകാശങ്ങളിലെ മേഘങ്ങളെ കുറിച്ച്.. ഭൂമിയിലെ പച്ചപ്പിനെ കുറിച്ച് ദൈവത്തിന്റെ വരദാനമായ പുഴയേയും പുല്ലിനേയും കുറിച്ച്... താങ്കളിലെ വാക്കുകളിലുമുണ്ട് ഭാവനയുടെ കരസ്പർശം...ധാരാലം എഴുതുക.. അഭിനന്ദനങ്ങൾ,, നല്ല എഴുത്തിനു,നല്ല അവതരണത്തിനു...
ReplyDeleteഎഴുത്തിന്റെ ലോകത്തേക്ക് കൈപിടിച്ച് കൊണ്ട് വരൂ നമുക്കും അത് വായിക്കാമല്ലോ
ReplyDeleteഅസ്തമന സൂര്യന്റെ നിറങ്ങള്‍ക്ക് സാഹിത്യത്തില്‍ ചാലിച്ച കാവ്യഭംഗി നല്‍കി ഉബെഹ്സ് ചൊല്ലുന്ന കവിതകള്‍ ഞാന്‍ അത്ഭുതത്തോടെ കേട്ടിരുന്നിട്ടുണ്ട്. അങ്ങനെയുള്ള കുറേ സായാഹ്നങ്ങള്‍ എന്നോടൊപ്പം ഉബെഹ്സ് ഉണ്ടായിരുന്നു.... പിന്നീടെപ്പോഴോ നിഗൂഡതകള്‍ ബാക്കിയാക്കി കാണാമറയത്തിലേക്ക് ഒളിക്കുകയായിരുന്നു ഉബെഹ്സ്..!
ReplyDeleteഐഫെര്‍ ഉബെഹ്സ് ഇപ്പോള്‍ ജീവിച്ചിരിക്കുന്നോ? അതോ!
എവിടെയായാലും നന്മ യ്ണ്ടാവട്ടെ.
with prayers,
അനുഭവവിവരണം ഹൃദ്യമായി..അപരിചിതനെക്കുറിച്ചുള്ള വിവരണം പോസറ്റീവായി തന്നെ അവസാനിച്ചത് നന്നായി..ആശംസ്കള്‍
ReplyDeleteനിഷ്കളങ്കമായ വിവരണം അഭിനന്ദനങ്ങള്‍
ReplyDeleteഇങ്ങനെ എത്ര എഴുത്തുകാര്‍
ReplyDeleteഅറിയപ്പെടാതെ മാഞ്ഞുപോയിട്ടുണ്ടാകും
നന്നായി പറഞ്ഞു
ഭാവുകങ്ങള്‍
MS Naseer: ആദ്യത്തെ കമന്റിനു നന്ദി സുഹൃത്തേ.
ReplyDeleteKannuraan: അദ്ദേഹത്തെ കണ്ടാല്‍ തീര്‍ച്ചയായും പറയാം. കണ്ണുരാനെക്കുരിച്ചും കല്ലിവല്ലിയെ കുറിച്ചും നമ്മുടെ ബൂലോകത്തെ കുറിച്ചും പറയാം. പക്ഷെ അദ്ദേഹം എവിടെ!
Riyas Mizhineerthulli: പറയാം, അദ്ദേഹത്തെ കണ്ടാല്‍ തീര്‍ച്ചയായും പറയാം.
Lakshmi Lachu: സത്യമാണ് ലച്ചു പറഞ്ഞത്. ഗൂഗിളിന്റെ കാരുണ്യം നമ്മില്‍ സൌഹൃദം നിറയ്ക്കുന്നു.
haina: പറയാം.
jayaraaJ: നന്ദി.
ഹാഷിം: നന്ദി.
Ummu Ammar: ഹൃദയം തുറന്നുള്ള വാക്കുകള്‍ക്കു ഹൃദയം നിറഞ്ഞ നന്ദി.
സാബി: ഒന്നര വര്ശായി ശ്രമിക്കുന്നു.
കൊലുസ്: അറിയില്ല. ഈ ചോദ്യം ഞാനും കുറെയായി ചോദിക്കുന്നു. പഴയ നമ്പരില്‍ ആന്‍സര്‍ ഇല്ല. സ്വിച്ച് ഓഫ് ആണ്. ജീവിച്ചിരിപ്പുണ്ടെങ്കില്‍ കണ്ടുമുട്ടട്ടെ. ഇല്ലെങ്കില്‍ നമുക്ക് പ്രാര്‍ഥിക്കാം.
ഷെബീന്‍ നാളയെ വായിക്കൂ ഈ പോസ്റ്റ് എന്ന് കരുതിയതാ ..സമയക്കുറവ് കൊണ്ട് എന്നാലും ഞാന്‍ തുടക്കം എന്താ എന്നറിയാന്‍ വേണ്ടി വായിച്ചു തുടങ്ങി പിന്നെ പൂര്‍ത്തിയാക്കിയെ നിന്നുള്ളൂ..
ReplyDeleteനല്ല എഴുത്ത് ( നിന്‍റെ എഴുത്തിന്‍റെ കാര്യം ഐഫെര്‍ ഉബെഹ്സിന്‍റെ അല്ല അതു ഞാന്‍ കണ്ടിട്ടില്ലല്ലോ... )
ഇതുപോലെ എത്ര എത്ര പേരുകള്‍ അറിയപ്പെടാതെ കഴിഞ്ഞു പോയിട്ടുണ്ടാവും .. പക്ഷെ എഴുത്ത് ഒളിച്ച് വെച്ചാലും ഒളിഞ്ഞിരിക്കാത്ത ഒന്നാണെന്ന് മനസ്സിലായി തുടങ്ങിയത് ഈ അടുത്ത കാലത്താണ് എന്തെങ്കിലും എവിടെ എങ്കിലും കുറിച്ചിടുന്നതില്‍ ഒരു സന്തോഷം തോന്നുന്നു...
നന്ദി ഈ ഒരു പരിചയപ്പെടുത്തലിന്.
നന്ദി ഈ പരിചയപ്പെടുത്തലിന്...ഇങ്ങിനെ അറിയപ്പെടാത്ത,അറിയാന്‍ ആഗ്രഹിക്കാത്ത എത്രയോപേര്‍...ഈ ബൂലോകത്തേക്ക് ആ സുഹൃത്ത് വന്നാല്‍,അറിയിക്കാന്‍ മറക്കരുതേ...
ReplyDeleteവളരെ മനോഹരമായി ഈ എഴുത്ത് കേട്ടോ...
അക്ഷരങ്ങളുമായി സംവേദിക്കുന്ന ആര്‍ക്കും തന്റെ അന്തരാത്മാവില്‍ ഊറിക്കിടക്കുന്ന വാക്കുകളെ പുറത്തെടുക്കാതിരിക്കാന്‍ സാധ്യമല്ല. അപ്പോള്‍ താന്കള്‍ സൂചിപ്പിക്കുന്ന അക്ഷരസ്നേഹിയും ഭൂമിക്കുമേല്‍ എവിടെയെങ്കിലുമിരുന്നു അക്ഷരങ്ങളുമായി സല്ലപിക്കുന്നുണ്ടാവണം.
ReplyDeleteഎഴുതാന്‍ തീരുമാനിച്ച / ആഗ്രഹിക്കുന്ന ഒരാളെ പിന്തിരിപ്പിക്കാന്‍ ആര്‍ക്കാണ് കഴിയുക!
താങ്കളുടെ അവതരണം മികച്ചു നില്‍ക്കുന്നു. അഭിനന്ദനങ്ങള്‍.
ഇത് വെറുമൊരു കഥയല്ലെന്കില്‍ പ്രത്യാശയ്ക്ക് വകയുണ്ട്.
ReplyDeleteഅദ്ധേഹത്തിനു നമ്മെ ആവശ്യമില്ലെന്കില്‍ കൂടി അദ്ധേഹത്തെ നമുക്കാവശ്യമുണ്ട്.
എഴുത്തിലെ സൂക്ഷ്മത അതിനെ നല്ല നിലവാരതിലെക്കുയര്‍ത്തി .
ഭാവുകങ്ങള്‍
നല്ല എഴുത്തിനു അഭിനന്ദനങ്ങൾ...
ReplyDeleteഎഴുത്തിലെ സൂക്ഷ്മത
ReplyDeleteഅവതരണം
നന്നായി
അഭിനന്ദനങ്ങള്‍.
അഭിനന്ദനങ്ങള്‍.
http://leelamchandran.blogspot.com/
ശെരി ആണ് ഹംസക്ക... എഴുതി വയ്ക്കുന്ന വരികള്‍ ഒരിക്കല്‍ ആരെങ്കിലും വായിച്ചിരിക്കും . ഓടിയൊളിച്ച ഈ എഴുത്തുകാരനെ ആര് കണ്ടു പിടിക്കും?
ReplyDeleteഹായ് ..കുഞ്ഞൂസ് അയാളെ ഞാന്‍ തിരഞ്ഞു കൊണ്ടിരിക്കുന്നു കണ്ടു മുട്ടിയാല്‍ തീര്‍ച്ചയായും അറിയിക്കും .
ഹായ് ...റെഫി അയാള്‍ ഇപ്പോഴും എഴുതുന്നുണ്ടാവും എഴുതട്ടെ ..
ഹായ് തണല്‍ ..അയാളെ കണ്ടു മുട്ടുകയാണെങ്കില്‍ തീര്‍ച്ചയായും ബൂലോകത്ത് കൊണ്ട് വരും ഞാന്‍ ..
ഹായ് ..ജിഷാദ് നന്ദി !
ഹായ് ..സെയെല്ലെസ് നന്ദി !
ഉറപ്പ്...അയാള്‍ ഇപ്പോഴും എഴുതുന്നുണ്ടാവും.
ReplyDeleteനല്ല പോസ്റ്റ്
അഭിനന്ദനങ്ങള്‍..
ആഹാ..നല്ല ശൈലി മാഷേ ..ഇനിയും വരാം ..
ReplyDeleteAksharangalilninnu Vakkukalilekku...!
ReplyDeleteManoharam, Ashamsakal...!!!
സര്‍ഗ പ്രചോദനങ്ങളിലേക്കുള്ള ആ സൗഹൃദം എന്നും പുഷ്പ്പിച്ചു നില്‍ക്കും മനസ്സില്‍..
ReplyDeleteഎഴുത്തില്‍ ധാരാളം അക്ഷരത്തെറ്റുകള്‍ വന്നിട്ടുണ്ടല്ലോ... ശ്രദ്ധിക്കണേ..
akasharangal vakkukalayi marunnathu pratheekshikkaam.......
ReplyDeleteനല്ല എഴുത്ത്..
ReplyDeleteഅഭിനന്ദനങ്ങള്‍
അക്ഷരങ്ങളുടെ ആ സഹയാത്രികന്‍ എവിടെയാണ് ഇപ്പോഴുള്ളതെന്ന് അറിയുമോ?
ReplyDeleteകണ്ടെത്തി ബ്ലോഗ് ലോഗത്തെങ്കിലും എത്തിക്കൂ.
(ഇന്ന് ബൂലോത്തൂടെ യാത്രചെയ്യുമ്പോള്‍, എഴുതുമ്പോള്‍, അക്ഷരങ്ങളെ എനിക്ക് കൂട്ടുകാരനാക്കിത്തന്ന അദ്ദേഹത്തെ മറക്കാന്‍ എനിക്കെങ്ങനെ കഴിയും ?)
ഈ വരികള്‍ ആദേഹത്തിനുള്ള നല്ല ഗുരുതര്‍പ്പണം തന്നെ. ആശംസകള്‍.