Sunday, 7 August 2011

"കള്ള് കുടിച്ച പ്രേതം"

ഒരു യാത്ര കഴിഞ്ഞുള്ള തിരിച്ചു വരവ്. വീട്ടിലേക്കെത്താന്‍ പലപ്പോഴും ഞാന്‍ സഞ്ചരിക്കാറുള്ള എളുപ്പ വഴിയിലൂടെ തന്നെയാണ് ഇന്നും എന്‍റെ യാത്ര. പക്ഷെ ഞാന്‍ ഒറ്റക്ക് അല്ല കാറിന്റെ ഉള്ളില്‍ സീറ്റുകള്‍ മാറി മാറി ഇരുന്നും പിന്‍ സീറ്റില്‍ നിന്നും ഗ്ലാസ്സിനുള്ളിലൂടെ പുറത്തേക്കു നോക്കി വേഗത്തില്‍ പിന്നിട്ട് ഓടി മറയുന്ന കാഴ്ചകളും കണ്ടു ആറു വയസുള്ള എന്‍റെ മോളും കൂട്ടിനുണ്ട് .

സമയം സന്ധ്യ കഴിഞ്ഞിരിക്കുന്നു വഴിവിളക്കുകള്‍ പ്രകാശം പരത്താന്‍ ഇല്ലാത്ത കൂരിരുട്ടു നിറഞ്ഞ ഇടുങ്ങിയ പാതയിലേക്ക് കാര്‍ തിരിഞ്ഞു ഇരു വശങ്ങളിലും വളര്‍ന്നു നില്‍ക്കുന്ന റബര്‍ മരങ്ങള്‍ ഇരുട്ടിന്റെ കാഠി ന്യത്തെ വര്‍ദ്ധിപ്പിച്ചിരിക്കുന്നു .ബൈക്കില്‍ ഈ വഴിയുള്ള സഞ്ചാരം മുന്പ് പലപ്പോഴും എനിക്ക് അപകടങ്ങള്‍ വരുത്തി വച്ചിട്ടുണ്ട് . ബൈകിന്റെ ശബ്ദം കേട്ട് കൂട്ടമായും അല്ലാതെയും തെരുവ് നായ്ക്കളുടെ ആക്രമണം അതില്‍ നിന്നും ഒരു കണക്കിനാണ് പലപ്പോഴും ഞാന്‍ രക്ഷ പെട്ടിട്ടുള്ളത് .

ഇന്നും ചില ശുനകന്‍മാര്‍ കുരച്ചു കൊണ്ട് കാറിനു പിറകെ ഓടി അപ്പോഴൊക്കെ "അതിനെ തോല്‍പ്പിക്കു വാപ്പാ" എന്ന മോളുടെ കമന്റ്‌ കൂടെയുണ്ടാവും. മുന്‍പില്‍ കാണുന്ന വാഹനങ്ങളെയൊക്കെ ഞാന്‍ തോല്‍പ്പിച്ചു പിന്നിലാക്കണം അത് അടുത്ത കാലത്തായി ഉണ്ടായ അവളുടെ പുതിയ നിര്‍ബന്ധമാണ്‌.

കോണ്‍ക്രീറ്റ് ചെയ്ത കുത്തനെയുള്ള ഇറക്കം ഇറങ്ങാന്‍ തുടങ്ങുമ്പോഴായിരുന്നു ഹെഡ് ലൈറ്റിന്റെ ശക്തമായ വെളിച്ചത്തില്‍ ഞാന്‍ അത് കണ്ടത്.. റോഡിന്‍റെ മധ്യത്തില്‍ ഒറ്റയ്ക്ക് ഒരാള്‍ അതും ജനവാസമില്ലാത്ത കൂരിരുട്ടു നിറഞ്ഞ ഈ സ്ഥലത്ത് .വാഹനത്തിനെ സാന്നിധ്യം അറിഞ്ഞിട്ടും വഴിമാറാതെ അയാള്‍ നടന്നടുത്തു ഇറക്കത്തില്‍ ഞാന്‍ കാര്‍ ബ്രേക്ക് ചെയ്തു നിര്‍ത്തി അയാള്‍ മദ്യപിചിരിക്കും എന്ന് എന്ന് എനിക്ക് തോന്നി . ഇടറുന്ന കാലുകളില്‍ നടന്നു കയറി രണ്ടു ഹെഡ് ലൈറ്റുകളുടെ നടുവിലായി അയാള്‍ നിന്നുകൊണ്ട് ബോണറ്റില്‍ ശക്തമായി അടിച്ചു കാര്‍ മുന്നോട്ട് എടുക്കാന്‍ ശ്രമിച്ചപ്പോള്‍ അയാള്‍ പതിയെ ഒഴിഞ്ഞു മാറി .

മോള്‍ ചോദിച്ചു ആരാ അത്? ഞാന്‍ പറഞ്ഞു "കള്ള് കുടിച്ച പ്രേതം" പ്രേതമോ അതെന്താ ? മോള്‍ക്ക്‌ സംശയം . ഞാന്‍ കാര്‍ മുന്നോട്ടു എടുത്തപ്പോള്‍ ശക്തമായി രണ്ടാമത്തെ അടി പിറകിലെ ബോഡിയില്‍. എന്നിട്ട് നോക്കി നില്‍ക്കുന്നു . ഇയാളെ ഒന്ന് പേടിപ്പിക്കാം എന്ന് ഞാനും കരുതി റിവേര്‍സ് ഗിയര്‍ ഇട്ടപ്പോള്‍ ‍അയാള്‍ നടക്കാന്‍ തുടങ്ങി കാര്‍ പിന്നോട്ട് എടുത്തപ്പോള്‍ അയാളുടെ നടത്തത്തിനു വേഗത കൂടി കാര്‍ വേഗത്തിലായപ്പോള്‍ അയാള്‍ ഓടാന്‍ തുടങ്ങി .മോളുടെ കമന്റ്‌ വന്നു "വാപ്പാ ദേ പ്രേതം ഓടുന്നു " കാര്‍ അടുത്തെത്തും എന്ന അവസ്ഥയില്‍ അയാള്‍ കുറ്റിക്കാടിനുള്ളിലേക്ക് എടുത്തു ചാടി ഓടി എങ്ങോ മറഞ്ഞു.കാറിന്റെ ഹെഡ് ലൈറ്റുകളുടെ പ്രകാശത്തില്‍ ഞാന്‍ അയാളെ തിരഞ്ഞു പക്ഷെ കാണാന്‍ കഴിഞ്ഞില്ല .
അപ്പോഴേക്കും ഞാന്‍ ചിന്തിച്ചു അത് യഥാര്‍ത്ഥ പ്രേതം തന്നെയാണോ ..ഏയ്‌ അല്ല. അത് വെറും കെട്ടു കഥയല്ലേ ?

എന്തായാലും വീട്ടിലെത്തിയപ്പോള്‍ മോള്‍ക്ക്‌ പറയാന്‍ ഒരു കഥ കൂടിയായി. കുടിയന്‍ പ്രേതത്തെ ഓടിച്ച കഥ

11 comments:

 1. avante kayyil nalla kallu kitttatthathu ninte baghiyamedo...illel kanamayirunnu....sultthaattiyude bhaghiyam...

  ReplyDelete
 2. പ്രേതത്തെ ഓടിച്ചതിനേക്കാള്‍ എനിക്ക് പിടിച്ചത് ഒറ്റയടിപ്പാതയിലൂടെ കാര്‍ ഓടിച്ചതാണ്. മിനിമം ആറടിയെങ്കിലും ആക്കിക്കൂടെ?

  ReplyDelete
 3. വായിച്ചു ..ആശംസകള്‍

  ReplyDelete
 4. നല്ല ഭാഷയും ശൈലിയും ഉണ്ടല്ലോ മാഷേ?
  മനസ്സിലാകുന്നില്ല, എന്തുകൊണ്ട് ബ്ലോഗെഴുത്ത് അസാധ്യമാകുന്നു എന്ന്!
  തുടരൂ ഈ ജൈത്രയാത്ര. ആശംസകള്‍

  ReplyDelete
 5. എന്തായാലും വീട്ടിലെത്തിയപ്പോള്‍ മോള്‍ക്ക്‌ പറയാന്‍ ഒരു കഥ കൂടിയായി. കുടിയന്‍ പ്രേതത്തെ ഓടിച്ച കഥ.....ഇല്ലാത്ത ഒന്നായ
  പ്രേതത്തെ മോളുടെ മനസ്സില്‍ കുടികൊള്ളിക്കേണ്ടിയിരുന്നില്ല..
  ആശംസകള്‍................

  ReplyDelete
 6. **ഹായ് ..m .s വളരെ സത്യം ഞാന്‍ വീണ്ടും അവിടെ നിന്നിരുനെങ്കില്‍ ഒരു പക്ഷെ എറി കിട്ടുമായിരുന്നു .
  **ഹായ് എ .ജെ .ഇനി എന്തായാലും ഒറ്റയടി പ്പാതയിലൂടെ കാര്‍ ഓടിക്കില്ല ഞാന്‍ നിര്‍ത്തി !!
  **നെല്ലിക്കക്കും ഫൈസലിനും പൊന്മളക്കാരനും ആശംസകള്‍ക്ക് പകരമായി നന്ദി.
  **ഹായ് ..റെഫി നല്ലത് കാണുമ്പോള്‍ സന്തോഷിക്കയും നല്ല അഭിപ്രായം പറയുകയും ചെയ്യുന്ന താങ്കളെ പോലുള്ളവരാണ് ഓരോ വെക്തികളുടെയും പ്രചോദനം .
  **ഹായ് ..സബി . മോള്‍ക്ക്‌ പ്രേതം എന്ന വാക്ക് മാത്രമേ പറഞ്ഞു കൊടുത്തിട്ടുള്ളൂ .അത് എന്താണെന്നു അറിയില്ല .വന്നതിനും രണ്ടു വരി കുറിച്ചതിനും നന്ദി!

  ReplyDelete
 7. വായിച്ചു.
  എന്താ പോസ്റ്റില്‍ പറഞ്ഞു വന്നതെന്ന് മനസ്സിലായില്ലാ.
  (വായന ചുമ്മാതായത് പോലെ)

  ReplyDelete
 8. കൊള്ളാം ....... പ്രേത കഥ .. എന്തിനാ ആ മോളെ കൂടി തെറ്റിദ്ധരിപ്പിച്ചത് .. അല്ല അത പ്രേതം തന്നെയാണോ അതോ ജിന്നോ ..നല്ല ശൈലി ഉണ്ട കയ്യില്‍ കുറച്ചു കൂടി മെച്ചപ്പെടുത്തി നല്ല രചനകള്‍ താങ്കളില്‍ നിനും ഉണ്ടാകട്ടെ ...ആശംസകള്‍...

  ReplyDelete
 9. prethangalum kallu kudikkan thudangiyal...... rasakaramayittundu, aashamsakal...........

  ReplyDelete

"നിങ്ങളുടെ അഭിപ്രായങ്ങള്‍ ..ഇവിടെ"