Thursday 30 December 2010

പുതു വര്‍ഷം


ഓഫീസിലെ ജോലി കഴിഞ്ഞു വന്നപ്പോള്‍ അവന്റെ കയ്യില്‍
പുതിയ ഒരു കലണ്ടര്‍ ഞാന്‍ കണ്ടു പതിവിലും വിപരീതമായി അവന്റെ മുഖം പ്രസന്നമായിരുന്നു ഞാന്‍ ചോദിക്കുന്നതിനു മുന്പ് തന്നെ അവന്‍ വാചാലനായി പുതു വര്‍ഷമല്ലേ ബോസ്സ് എനിക്ക് രണ്ടു ദിവസം കൂടി എക്സ്ട്രാ ലീവ് തന്നു .ഹോ അടിച്ചു പൊളിക്കണം ഇനി ഒരു വര്‍ഷം കഴിഞ്ഞാല്‍ മാത്രമാ പുതു വര്‍ഷം വരിക ആഖോഷത്തിനു ഒരു കുറവും വരാന്‍ പാടില്ല നാളെ തന്നെ കൂട്ടുകാരുടെ അടുത്തേക്ക് പോകണം .
ഇത്രയും പറഞ്ഞു എന്തൊക്കെയോ ഒരുക്കങ്ങളുമായി അവന്‍ തിരക്കിലായി .. ഒരു നിമിഷം എന്റെ മനസ്സ് ചിന്താധീതനായി ... കലണ്ടറില്‍ താളുകള്‍ അവസാനിച്ചു .ഇനി പുതിയ ഒരു കലണ്ടര്‍ "2011 " ഒരു വര്‍ഷം കൂടി വിട വാങ്ങുന്നു .ഒപ്പം പുതിയ ഒരു വര്‍ഷത്തിന്റെ സമാഗതം .എനിക്ക് ഒരു വയസ് കൂടി കൂടുതലായി .എനിക്ക് ദൈവം ഈ ഭൂമിയില്‍ അനുവദിച്ച കാലയളവില്‍ ഒരു വര്‍ഷം കൂടി കുറഞ്ഞു .ദൈവം കുറിച്ച് വച്ച എന്റെ ചവിട്ടടികളുടെ എണ്ണം കുറഞ്ഞു കൊണ്ടേ ഇരിക്കുന്നു മരണത്തിലേക്ക് ഞാന്‍ വീണ്ടും അടുത്തു കൊണ്ടേ ഇരിക്കുന്നു . ആകാശത്തില്‍ വര്‍ണ്ണ പ്രഭാപൂരം നിറച്ചു ലോകമെങ്ങും പുതു വര്‍ഷത്തെ വരവേറ്റു ആഖോഷത്തില്‍ മതിമറക്കുമ്പോള്‍ .. എന്റെ ഹൃദയത്തിന്റെ അന്തരംഗം ..ഭയ - ചകിതമാകുന്നു മരണത്തിലേക്ക് അടുക്കുന്ന സത്യത്തെ മറന്നു കൊണ്ട് വര്‍ഷങ്ങളുടെ എണ്ണം മാറി മറിയുന്നതില്‍ നാം ആഹ്ലാദിക്കുന്നുവോ??? ..തിന്മകളെ ക്കാള്‍ നമയുടെ തുലാസിന് മുന്‍‌തൂക്കം നേടി തരുന്ന നാളുകളാകട്ടെ ഈ പുതു വര്‍ഷത്തില്‍ നമ്മോടൊപ്പം ...

13 comments:

  1. "തിന്മകളെ ക്കാള്‍ നമയുടെ തുലാസിന് മുന്‍‌തൂക്കം നേടി തരുന്ന നാളുകളാകട്ടെ ഈ പുതു വര്‍ഷത്തില്‍ നമ്മോടൊപ്പം"
    ഈ പ്രാര്‍ഥനയില്‍ കൂടെ ചേരുന്നു.

    പുതുവര്‍ഷ ആശംസകള്‍

    ReplyDelete
  2. പുതുവര്‍ഷ ആശംസകള്‍

    ReplyDelete
  3. ആഘോഷത്തിനിടയ്ക്ക് ഞാന്‍ മറന്ന് പോവുന്ന ആ വലിയ സത്യം മരണത്തിലേക്ക് നാം ഒരു വര്‍ഷം കൂടി അടുത്തിരിക്കുന്നു... ചിന്തിക്കാന്‍ എവിടെ സമയം തിരക്കിനിടയില്‍ നമുക്ക് കിട്ടുന്ന ആഘോഷങ്ങള്‍ മാത്രമല്ലെ വലുത് .. പലപേരുകളിലായി നമ്മള്‍ ഓരോ ദിവസവും ആഘോഷിച്ചു കൊണ്ടിരിക്കുന്നു അവസാനം നമ്മുടെ മരണം കൊണ്ട് മറ്റുള്ളവരും ആഘോഷിക്കുന്ന ഒരു ദിവസം ഇതാ അടുത്ത് എത്തി പുതിയ കലണ്ടറിന്‍റെ രൂപത്തില്‍....

    നല്ല ഓര്‍മപ്പെടുത്തല്‍ നന്നായി .. ഈ പുതുവത്സര ബഹളത്തിനിടയില്‍ വേറിട്ട് കണ്ട ഒരു പോസ്റ്റ് .. അതുകൊണ്ട് തന്നെ ഇവിടെ ഒരു പുതുവത്സരാശംസ ഞാന്‍ പറയുന്നില്ല.. നമുക്കെല്ലാം പുതുവത്സരമല്ലെ... അല്ലെ ...
    നല്ല എഴുത്ത് ...

    ReplyDelete
  4. നല്ല ചിന്തകള്‍.....,മരണത്തിലേക്കാണു നാം ഓടിക്കൊണ്ടിരിക്കുന്നത് എന്ന് ഒര്മിപിച്ചതിനു നന്ദി.
    പുതുവത്സരാശംസകള്‍.

    ReplyDelete
  5. മരണത്തിലേക്കുള്ള നമ്മുടെ നടത്തത്തിനു വേഗത് കൂടുന്നു അല്ലെ എന്നിട്ടും നാൻ എന്തു നേടിയെടുത്തു അവിടേയ്ക്ക് നമ്മുടെ തുലാസിൽ ഏതിനു കനം കൂടും എല്ലാം ദൈവത്തിന്റെ കയ്യിൽ... ദൈവം നമ്മെയെല്ലാവരേയ്യും അവന്റെ സ്വർഗ്ഗീയാരാമത്തിൽ ഒരിമിച്ചു കൂട്ടിടട്ടെ.. പ്രാർഥനയോടെ ... ഉമ്മു..

    ReplyDelete
  6. കണ്ണൂരാന്റെ പോസ്റ്റില്‍ saBEen ഇട്ട കമന്റ് വായിച്ചു. എന്റെ സന്തോഷത്തില്‍ കൂടെ സന്തോഷിക്കുന്ന ആളെ ഒന്നു പരിചയപ്പെടാമെന്നു കരുതി. പരിചയപ്പെട്ടതില്‍ സന്തോഷം. :)

    സന്തോഷവും സമാധാനവും നിറഞ്ഞ നല്ലൊരു പുതുവര്‍ഷം ആശംസിക്കുന്നു.

    ReplyDelete
  7. This comment has been removed by the author.

    ReplyDelete
  8. പുതിയ വര്‍ഷം വന്നു
    നമ്മുടെ ആയുസിന്റെ ഒരുവര്‍ഷം കഴിഞ്ഞു.....
    പുതിയ വര്ഷങ്ങളിലും ജന്മദിനങ്ങളിലും നാം ഓര്‍ത്തുവെക്കേണ്ട യാതാര്‍ത്ഥ്യം!
    താങ്കള്‍ക്കും കുടുമ്പത്തിനും എല്ലാ നന്മകളും നേരുന്നു

    ReplyDelete
  9. ഇനി ഒരു വര്‍ഷം കഴിഞ്ഞാല്‍ മാത്രമേ പുതുവര്‍ഷം വരൂ അല്ലേ, ;) ഒരു വര്‍ഷത്തേക്ക് ഉള്ള ആശംസകള്‍

    ReplyDelete
  10. എന്‍റെ പോസ്റ്റില്‍ വന്നെത്തിനോക്കി പുതു വര്‍ഷം ആശംസിക്കയും അഭിപ്രായം അറിയിക്കയും ചെയ്ത .ചെറു വാടി, ഫൈസു മദീന ,റിയാസ് മിഴിനീര്‍ ,ഹൈന ,ഹംസക്ക , കൊവ്വപ്രത് ,ഉമ്മു അമ്മാര്‍ ,E ,വായാടി ,അനീസ .ഏല്ലാവര്‍ക്കും നന്ദി അറിയിക്കുന്നു

    ReplyDelete
  11. thulasinte randu bhagavum nanma orupole nilkatte thima purathum...

    ReplyDelete

"നിങ്ങളുടെ അഭിപ്രായങ്ങള്‍ ..ഇവിടെ"